ജയം രവി വിവാഹമോചനത്തിനൊരുങ്ങുന്നു, കാരണം ഹന്‍സിക

കോളിവുഡ് താരം ജയം രവി വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജയം രവിയും ഭാര്യ ആര്‍തിയും അത്ര രസത്തിലല്ലെന്നാണ് വിവരം. തെന്നിന്ത്യന്‍ സുന്ദരി ഹന്‍സികയും ജയം രവിയും പ്രണയത്തിലാണെന്നും ഇതെ ചൊല്ലി ജയം രവിയും ഭാര്യയും ദിവസങ്ങളായി വഴക്കാണെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയം രവിയും ഹന്‍സികയും അവസാനമായി ഒന്നിച്ച് അഭിനയിച്ച ബോഗന്‍ റിലീസിന് ഒരുങ്ങുകയാണ്. ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛനും നിര്‍മ്മാതാവുമായി മോഹന്‍ ആവശ്യപ്പെട്ടിട്ടും താരം അനുസരിക്കുന്നില്ലെന്നാണ് വിവരം.

പ്രഭു ദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗന്‍ ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തുകയാണ്.

LEAVE A REPLY