സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള വ്യക്തമായ രൂപരേഖയോടെ, ഘട്ടം ഘട്ടമായുള്ള PrEP നടപ്പാക്കല്‍ പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക എന്നു തുടങ്ങി അഞ്ച് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഒരു സംസ്ഥാനതല പ്രീ-എക്‌സ്‌പോഷര്‍ റാബിസ് വാക്‌സിനേഷന്‍ സംരംഭത്തിന് തുടക്കം കുറിക്കുന്നതിലൂടെ, കേരളത്തിന് ഒരിക്കല്‍ കൂടി ഒരു ദേശീയ മാതൃക സൃഷ്ടിക്കാനും 2030 ലെ ആഗോള ലക്ഷ്യത്തിന് വളരെ മുന്നേ പേവിഷബാധ മരണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പ് നടത്താന്‍ കഴിയുമെന്നും കെ.ജി.എം.ഒ.എ പ്രസിഡന്റ് സിനില്‍ പി.കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ചു. അതേസമയം, പേവിഷബാധയെ തുടര്‍ന്ന് സമീപ ദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു



















