ഇടക്കിടെ ബാത്‌റൂമിൽ പോകാൻ തോന്നാറുണ്ടോ?
ഭക്ഷണം കഴിച്ചതിനു ശേഷം ബാത്‌റൂമിൽ പോകാൻ തോന്നുക, ടെൻഷൻ വരുമ്പോൾ ബാത്‌റൂമിൽ പോകാൻ തോന്നുക, ബാത്‌റൂമിൽ പോയതിനു ശേഷം വീണ്ടും വീണ്ടും പോകാൻ തോന്നുക, പുറത്തുനിന്നും ഭക്ഷണം കഴിച്ചാൽ ബാത്‌റൂമിൽ പോകാൻ തോന്നുക, ഇവയെല്ലാം ഇറിറ്റബിൾ ബവൽ സിൻഡ്രോം അതായത് IBS ന്റെ ലക്ഷണങ്ങൾ ആണ്. ഇതിനു കാരണം കുടലിലുള്ള ചീത്ത ബാക്റ്റീരിയകളുടെ അമിത വളർച്ചാ സാധ്യതയാണ്. കുടലിന്റെ ചലന പ്രശ്നങ്ങൾ, ഹൈപ്പർസെൻസിറ്റിവിറ്റി, സമ്മർദ്ദം, അസിഡിറ്റി, ഭക്ഷണ ട്രിഗറുകൾ എന്നിവയും കാരണങ്ങളാകാം. നല്ല ബാക്റ്റീരിയകളുടെ അളവ് ശരീരത്തിൽ കൂടിയാൽ ഒരു പരിധിവരെ ഇതിനെ തടയാൻ സാധിക്കും. അതിനായി നമ്മൾ പ്രൊബൈയോട്ടിക്‌സ് കൂടുതൽ ലഭിക്കുന്ന ഭക്ഷണരീതി പിന്തുടരണം. തൈര്, പനീര്‍, ബട്ടര്‍മിൽക്ക്, എന്നിവ കഴിക്കുന്നത് നല്ലയിനം ബാക്ടീരിയ വര്‍ധിപ്പിക്കാനും കുടലിന്റെ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും. നിങ്ങൾക്ക് IBS ന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ മലവിസർജ്ജന ശീലങ്ങളിൽ വിട്ടുമാറാത്ത മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.



















