രാഹുലിന്റെ ജാമ്യ ഹര്‍ജി 28ലേയ്ക്ക് മാറ്റി

മൂന്നാം ബലാത്സംഗ കേസില്‍ റിമാന്റില്‍ തുടരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ ഈ മാസം 28ന് വിധി പറയും. ജാമ്യഹര്‍ജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ എസ്‌ഐടി അപേക്ഷ നല്‍കിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയതും നിര്‍ണായകമായി. ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.