പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?

പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കാമോ?. ഈ മാമ്പഴക്കാലത്ത് കൊതിയൂറുന്ന നാടന്‍ മാമ്പഴങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഏതൊരു മലയാളിക്കും അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ പ്രമേഹ രോഗികള്‍ ഈ താല്‍പര്യത്തില്‍ നിന്നും അകലം പാലിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഭക്ഷ്യ നാരുകളും പോഷക ഗുണങ്ങളും ഏറെയുണ്ടെങ്കിലും മാമ്പഴത്തില്‍ നാച്വറല്‍ ഷുഗര്‍ കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ കഴിക്കുന്നയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇത് ഇടയാക്കും. അതിനര്‍ഥം പ്രമേഹ രോഗികള്‍ മാമ്പഴം പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണം അനിവാര്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരക്കാര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ കഷ്ണം മാമ്പഴം കഴിക്കാവുന്നതാണ്. എന്നാല്‍ ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അത് നിയന്ത്രിക്കുന്നതിനുള്ള മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാമ്പഴം കഴിച്ചതിന് പിന്നാലെ കഴിക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം എന്ന് ഓര്‍മിപ്പിക്കുന്നു. ഏവര്‍ക്കും രുചിയൂറുന്ന ഒരു മാമ്പഴക്കാലം ആശംസിക്കുന്നു.