‘സെക്‌സ് എഡ്യുക്കേഷന്‍ ചെറു പ്രായത്തിലേ നല്‍കണം’

ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. യു.പിയിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചെറു പ്രായം മുതല്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവച്ചത്.