കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നതാണ്. ഇന്ത്യയുടെ പലഭാഗങ്ങളിലും പുതിയ വകഭേദമുണ്ട്. എങ്കിലും കേരളം ആദ്യമായി ഓള്‍ജീനോമിക് സീക്വന്‍സിലൂടെ ജെ.എന്‍.1 വകഭേദത്തെ കണ്ടുപിടിക്കുകയായിരുന്നു. അതും ഡിസംബറിലെ സാമ്പിളിലല്ല മറിച്ച് കോവിഡ് നിരക്ക് ചെറുതായി കൂടുന്നതുകണ്ടപ്പോള്‍ നവംബറില്‍ എടുത്ത സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് സംബന്ധിച്ച പ്രോട്ടോക്കോള്‍ നിലവിലുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജെഎന്‍.1-ന് വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ല. എന്നുകരുതി ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY