കാൻസർ പ്രതിരോധത്തിന് ചില മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്ന് പുതിയ പഠനം. ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വിഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇസ്രായേലിൽ അമിതവണ്ണവും, ടൈപ് 2 ഡയബറ്റിസും അനുഭവിക്കുന്ന 6,300 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏകദേശം 7.5 വർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇത്തരം മരുന്നുകൾ ഉപയോഗിച്ചവരിൽ കാൻസർ സാധ്യതയിൽ നിന്ന് 41 ശതമാനം സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ Food and Drug അഡ്മിനിസ്ട്രേഷൻ അംഗീകാരവും ഈ മരുന്നുകൾ നേടിക്കഴിഞ്ഞതായും അവർ അവകാശപ്പെടുന്നു. ശരീരവീക്കം കാൻസർ സാധ്യത കൂട്ടുന്ന ഘടകമാണെന്നും മേൽപ്പറഞ്ഞ മരുന്നുകൾ ശരീരവീക്കം കുറയ്ക്കുകയും, പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും, ഹോർമോൺ നില സന്തുലിതമാക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.






















