പാലക്കാട് ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്തിനു പിന്നാലെ17ഷാപ്പുകൾ പൂട്ടിയ സംഭവത്തിൽ വീണ്ടും വിവാദം. ഷാപ്പുകൾ തുറന്നു പ്രേവര്തിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് ആയിരുന്നു മുൻപ് എക്സൈസ് വകുപ് സംഭവത്തിൽ പ്രതികരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഷാപ്പുകൾക് ഡിപ്പാർട്മെന്റ് മാനേജ്‌മന്റ് സംവിധാനത്തിലൂടെ താൽക്കാലിക ലൈസെൻസ് നൽകും എന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിൽ അനേഷണം പൂർത്തിയാകാതെയാണ് നടപടി. ഷാപ്പുകളിൽ ധാരാളം തൊഴിലാളികൾജോലി ചെയ്യുന്നുണ്ടെന്നും അവരുടെ ജീവിതം വഴിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ആണ് താത്കാലിക ലൈസെൻസ് നൽകുന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രീതികരിച്ചത് എന്നാണ് റിപ്പോർട്ട്.






















