പഴംപൊരിയിലും പ്ലാസ്റ്റിക്. തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കി പഴംപൊരി നിർമാണം. കൊല്ലത്തു റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് പലഹാരങ്ങളുടെ നിർമാണം കണ്ടെത്തിയത്, കൂടാതെ തിളക്കുന്ന എണ്ണയിൽ ചില പ്ലാസ്റ്റിക് കവറുകളും ഉരുകിയ രീതിയിൽ കണ്ടെത്തി. അന്യസംസ്ഥാന ജീവനക്കാർക്ക് ഹെൽത്ത് കാർഡുകളോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ, അനധികൃതമായാണ് ഈ സ്ഥാപനം നടത്തിയത്. ജീവനക്കാരായ അന്യസംസ്ഥന തൊഴിലാളികൾ പ്ലസ്റ്റിക് കവറുകൾ തിളച്ച എണ്ണയിൽ ഇട്ട് ഉരുക്കി പലഹാരങ്ങൾ നിർമിക്കുന്നത് നാട്ടുകാരുടെ ശ്രെദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിൽ, വിഷം കലർത്തുന്നതിനു തുല്യമായ പ്രവർത്തിയാണെന്നും, അതിനാൽ ഇവർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷൻ പരിധിയിലും ഈ പലഹാരങ്ങൾ വിൽക്കാൻ ശ്രമിച്ചെന്ന സംശയവും നാട്ടുകാർ ഉന്നയിച്ചു, വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.






















