മോഹൻലാൽ ചിത്രത്തിൽ നിന്ന് നിക്കി ഗൽറാണി പിന്മാറി

മോഹൻലാലും മേജർരവിയും ഒന്നിക്കുന്ന 1971 ബിയോണ്ട് ദ ബോർഡേഴ്സിൽ നിക്കി ഗൽറാണി അഭിനയിക്കില്ലെന്ന് വിവരം. ചിത്രത്തിൽ നിന്നും നിക്കി പിന്മാറിയതായാണ് വിവരം.

അല്ലു സിരിഷിന്റെ നായികയായ ഒരു തമിഴ് പെൺകുട്ടിയുടെ വേഷമായിരുന്നു നിക്കിക്കായി നീക്കിവച്ചിരുന്നത്. ഇതിന്റെ ചിത്രീകരണം ഈ മാസം പൊള്ളാച്ചിയിൽ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് നിക്കിയുടെ അപ്രതീക്ഷിത പിൻമാറ്റമുണ്ടായിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറിയതും ഇതിനിടെ നേരത്തെ കരാർ ഒപ്പിട്ട ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടിവരികയും ചെയ്തതാണ് താരത്തിന്റെ പിൻമാറ്റത്തിന് കാരണമെന്നാണ് നിക്കിയുടെ വിശദീകരണം. മൊട്ട ശിവ, കെട്ട ശിവ, മരഗത നാണയം, നെരുപ്പുഡാ തുടങ്ങിയവയാണ് നിക്കി അടുത്ത് അഭിനയിക്കുന്ന തമിഴ് ചിത്രങ്ങൾ.

LEAVE A REPLY