എലി ഓടിക്കളിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് അപകടമാകുമോ ?
വൈവിധ്യങ്ങൾ തീർക്കുന്ന സ്ട്രീറ്റ് ഫുഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇത്തരം ഭക്ഷണ ശീലങ്ങളിൽ ആരോഗ്യവും ശുചിത്വവും പലപ്പോഴും ചർച്ചയാകാറുമുണ്ട്. കടയിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്ക് മുകളിലൂടെ എലികൾ ഓടിക്കളിക്കുന്നതും അതേ ഭക്ഷണം വിൽപ്പനക്കാരൻ ആളുകൾക്ക് വിളമ്പുന്നതുംമായാ ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ വിഡിയോയിലെ എലികൾക്ക് അസ്വാഭാവികമായ തിളക്കമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. വൈറൽ വിഡിയോയിലെ സ്ക്രീൻ ഷോട്ടുകൾ വിവിധ എഐ പരിശോധനാ ടൂളുകളിൽ പരിശോധിച്ചപ്പോൾ ഭക്ഷണത്തിന് മുകളിലൂടെ ഓടിനടക്കുന്ന എലികളുടെ ദൃശ്യങ്ങളടങ്ങുന്ന ഭാഗം എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചതയാണ് മാധ്യമ റിപ്പോർട്ടുകൾ. കീവേർഡുകളുടെ പരിശോധനയിൽ യൂട്യൂബിൽ പ്രസിദ്ധീകരിച്ച യഥാർഥ വിഡിയോ ലഭിച്ചു. കച്ചോരി ഗോൽഗപ്പ എന്ന കുറിപ്പിനൊപ്പമാണ് ഈ റീൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ നിന്ന് യഥാർഥ വിഡിയോയുടെ ഒരു ഭാഗത്ത് എഐ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വൈറൽ വിഡിയോ നിർമിച്ചിട്ടുള്ളതെന്ന് വ്യക്തമായി.






















