മല്യയുടെ കോടികളുടെ കൂടെ എന്റെ ഒന്നര ലക്ഷവും: എസ്.ബി.ഐക്ക് ശുചീകരണ തൊഴിലാളിയുടെ കത്ത്

മുംബൈ: കോടീശ്വരനായ വിജയ് മല്യയുടേതുള്‍പ്പെടെയുള്ള കോടികളുടെ കിട്ടാക്കടം എഴുതി തള്ളിയ എസ്.ബി.ഐയ്ക്ക് ഒരു ശുചീകരണ തൊഴിലാളിയുടെ കത്ത്.

നാഷിക്കിലെ ശുചീകരണ തൊഴിലാളിയായ ഭരൗ സൊനാവെയ്നാണ് ബാങ്കിന്റെ നടപടിയെ പുകഴ്ത്തിയും ഒപ്പം തന്‍െ്‌റ കടത്തിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയും കത്തയച്ചത്. വിജയ് മല്യയുടെ ലോണ്‍ എഴുതി തള്ളിയ അതേ രീതിയില്‍ താനെടുത്ത ഒന്നരലക്ഷം രൂപയുടെ ലോണും എഴുതി തള്ളണമെന്നാണ് കത്തിലെ ആവശ്യം.

മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് താന്‍ ലോണെടുത്തത്. മല്യയുടെ കടം എഴുതിത്തള്ളിയ നടപടി അഭിനന്ദാര്‍ഹമാണ്. അതുപോലെതന്നെ തന്റെയും കടം എഴുതിത്തള്ളണമെന്ന് ഭരൗ കത്തില്‍ പറയുന്നു. എന്നാല്‍ കത്തിനോട് ബാങ്ക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY