മായം കലർന്ന പപ്പടം കണ്ടുപിടിക്കാം

പപ്പടം ആരോഗ്യത്തിന് ഹാനികരം എന്ന ഡോക്ടർ ലൈവ് മീഡിയയുടെ കഴിഞ ദിവസത്തെ വാർത്തയിൽ ഒരുപാട് പ്രേതിഷേധങ്ങൾ കമെന്റ് ബോക്സിൽ നിറഞ്ഞിരുന്നു. കേരളത്തിൽ ഒരുപറ്റം ജനങളുടെ തൊഴിൽ മേഖല ആണ് പപ്പടവെവസായം എന്നാൽ ഞങ്ങൾ ആരോഗ്യകരമായി പപ്പടം ഉണ്ടാക്കുന്നതിനെയോ കഴിക്കുന്നതിനെയോ യാതൊരു വിധ വിമർശനങ്ങളും നടത്തിയിട്ടില്ല. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പപ്പടങ്ങൾ കൂടുതലും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവയാണ് ഇവയിൽ വലിയ തോതിൽ മായം കലർന്നിട്ടുണ്ട്. മായം കലർന്ന പപ്പടം കണ്ടുപിടിക്കുന്നതിനായി ചില വഴികൾ ഉണ്ട്. ഒരു പപ്പടം എടുത്ത് കുറച്ചു വെള്ളത്തിൽ അൽപനേരം മുക്കി വെയ്ക്കുക ഉഴുന്ന് ഉപയോഗിച്നിർമിച്ച പപ്പടം ആണെകിൽ അത് അല്പസമയത്തിനു ശേഷം അലിഞ്ഞുപോകും ഇനി അലിഞ്ഞിട്ടില്ല എങ്കിൽ ഉറപ്പിച്ചോളു ഇതിൽ രാസപദാര്ഥങ്ങള് ചേർന്നിട്ടുണ്ട്. മറ്റൊരു വഴി പപ്പടം കേടുകൂടാതെ ഇരിക്കുന്നത് മാക്സിമം ഒരഴ്ച വരെയാണ് അതിൽ കൂടുതൽ ഇരിക്കുന്നുണ്ടെഗിൽ സംശയിക്കേണ്ട രാസപദാര്ഥങ്ങള് ചേർന്നിട്ടുണ്ട്. പപ്പടം കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി സോഡിയം ബൈക്കാർബണേറ്റ് ആണ് ചേർക്കുന്നത് കുടലിലെ ക്യാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ അധികമായാൽ അമൃതും വിഷം. ദിവസേന പപ്പടം ഉപയോഗിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലത് ആയിരിക്കും.