കുവൈറ്റിൽ വൻ മദ്യശേഖരണവുമായി പ്രവാസി യുവാവ് പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് പിടിയിൽ. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും റോഡുകളിലും അധികൃതർ സുരക്ഷാ പരിശോധനകള്‍ കർശനമാക്കിയിരുന്നു. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇയാളെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY