ഏകാന്തത അപകടകാരി എന്ന് പഠന റിപ്പോർട്ട്

ഏകാന്തത അപകടകാരി എന്ന് പഠന റിപ്പോർട്ട്. റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അൽഷിമേഴ്സ് സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചോദ്യാവലികളിലെ ഡേറ്റകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സമ്മർദം വർധിക്കാൻ കാരണമാകുന്ന ഏകാന്തത മാനസിക-ശാരീരികാരോ​ഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയേക്കാൾ അപകടകാരിയായ ഏകാന്തത പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്ങ്ങൾ ഉണ്ടാക്കുന്നു. ഹൃദ്രോ​ഗങ്ങൾ , പ്രതിരോധശേഷി , വിഷാദരോഗം, ഉത്കണ്ഠ, ഡിമെൻഷ്യ സാധ്യതകൾ വർധിപ്പിക്കാൻ ഏകാന്തത കാരണമാകുന്നു എന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ പ്രായക്കാരേയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഏകാന്തത. എന്നാൽ പ്രായമായവരിലാണ് ഏകാന്തത കൂടുതലായി അനുഭവപ്പെടുന്നതെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ മനസിലാക്കുവാനും അവർക്ക് വേണ്ട പ്രതിവിധികൾ കൈക്കൊള്ളാനും ആരോ​ഗ്യപ്രവർത്തകർക്ക് കഴിയണമെന്നും ​പഠനം നിർദ്ദേശിക്കുന്നു. അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY