ഫൈബ്രോമയാള്‍ജിയ മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം

ഫൈബ്രോമയാള്‍ജിയ അഥവാ പേശീവാതം മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം. അപകടങ്ങള്‍, അണുബാധ, ആത്മഹത്യ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് ഇക്കൂട്ടരില്‍ മരണസാധ്യത നേരത്തേയാകുന്നത് എന്നാണ് പഠനം പറയുന്നത്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

ഫൈബ്രോമയാള്‍ജിയ കാരണമുള്ള അമിതമായ ക്ഷീണം, മതിയായ ഉറക്കം ഇല്ലായ്മ, ശ്രദ്ധക്കുറവ് എന്നിവ അനുഭവിക്കുന്നതിനാലാകാം അപകസാധ്യതകള്‍ കൂടുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒപ്പം ന്യുമോണിയ പോലുള്ള അണുബാധകള്‍ക്കും സാധ്യത കൂടുതലാണ്. ഫൈബ്രോമയാള്‍ജിയയ്‌ക്കൊപ്പം വാതം, നാഡീസംബന്ധമായ രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കണ്ടുവരാറുണ്ടെന്നും ഇവയും നേരത്തേയുള്ള മരണത്തിലേക്ക് നയിക്കാം എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY