കോവിഡ് വായുവിലൂടെ പകരില്ലെന്ന് ഐസിഎംആർ

കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വായുവിലൂടെ പകരുമായിരുന്നുവെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും, കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ കഴിയുന്ന എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആർ ഹെഡ് സയന്റിസ്റ് ഡോക്ടർ രാമൻ ആർ. ഗംഗാഖേദ്ക്കർ വ്യക്തമാക്കി. അതിനാൽ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ വഴിയോ ഉമിനീർ കണങ്ങൾ വഴിയോ ആണ് വൈറസ് പടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY