രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന് പഠനം. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്രിസർവേറ്റീവ്സുകൾ സ്തന, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യത വര്ധിപ്പിക്കുമെന്നാണ് ഗവേഷകർ പഠനത്തിൽ കണ്ടെത്തിയത്. 2009 നും 2021 നും ഇടയിൽ ഫ്രാൻസിലാണ് പഠനം നടത്തിയത്. ശരാശരി 45 വയസ്സുള്ള 92,000 മുതിർന്നവരിലാണ് ഗവേഷകർ പഠനം നടത്തിയത്. അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, ചിലതരം ക്യാൻസർ എന്നിവയുടെ അപകടസാധ്യതയുമായി ഇത്തരം അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. PLoS മെഡിസിൻ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY