ഹിറ്റ് കൂട്ടുകെട്ട് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും പിരിഞ്ഞു?

മലയാള സിനിമയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതായി ചില ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പാേര്‍ട്ട് ചെയ്യുന്നു. ചെറിയ സൗന്ദര്യ പിണക്കമല്ലെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ചിത്രത്തില്‍ രാജീവ് രവിയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ഉണ്ടെന്ന വാര്‍ത്ത വന്നതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്.

കാരണം മറ്റൊന്നുമല്ല, രണ്ട് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ ശ്രീനിവാസനെ പരസ്യമായി പരിഹസിച്ച രാജീവ് രവിയും വിനീത് ശ്രീനിവാസനും കൊമ്പുകോര്‍ത്തിരിന്നു. ശ്രീനിവാസന്റെ സിനിമകളോട് വെറുപ്പാണെന്നും പാവപ്പെട്ടവരുടെ ജീവിതം കഥയാക്കി മാറ്റിയാണ് ശ്രീനിവാസന്‍ കാശുണ്ടാക്കിയതെന്നും രാജീവ് അന്ന് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളളവര്‍ രാജീവ് രവിക്കെതിരെ തിരിഞ്ഞിരുന്നു. ഈ വിഷയത്തില്‍ വിനീതിനെ പിന്തുണച്ച് ധ്യാനും അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY