കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള എട്ടാഴ്ചയാക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ

കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാക്കി വർധിപ്പിക്കണമെന്ന് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ ര​ണ്ട് ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ല​യ​ള​വ് 28 ദി​വ​സം അ​ല്ലെ​ങ്കി​ല്‍ നാ​ല് മു​ത​ല്‍ ആ​റാ​ഴ്ച​യ്ക്കി​ട​യി​ല്‍ ആയിരുന്നു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. പു​തി​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള നാ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്‌​വൈ​സ​റി ഗ്രൂ​പ്പ് ഓ​ഫ് ഇ​മ്യൂ​ണൈ​സേ​ഷ​ന്‍, നാ​ഷ​ണ​ല്‍ എ​ക്‌​സ്‌​പേ​ട്ട് ഗ്രൂ​പ്പ് ഓ​ഫ് വാ​ക്‌​സീ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ പു​നഃ​പ​രി​ശോ​ധി​ച്ചു. ആ​റ് മു​ത​ല്‍ എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്താ​ല്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സം​ര​ക്ഷ​ണം ല​ഭി​ക്കും. മറ്റ് കോവിഡ് വാക്‌സിനുകളായ ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടർന്നാൽ മതിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

60 വ​യ​സി​നു മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും മ​റ്റ് ഗുരുതര അ​സു​ഖ​ങ്ങ​ളു​ള്ള 45 വ​യ​സി​നു മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള ദീ​ര്‍​ഘി​പ്പി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​ദേ​ശം കേന്ദ്രസർക്കാർ നൽകിയത്. കോവിഡ് വാക്‌സിന്റെ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേരത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY