വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍

ഷാർജ: ഷാര്‍ജയില്‍ വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിമരുന്ന്, വ്യാജ ഉല്‍പന്നങ്ങള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ കൈമാറ്റം ചെയ്യുന്ന 124 സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. സാമൂഹ മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത് വര്‍ദ്ധിച്ചു വരികായാണെന്നും പല ഉപയോക്താക്കളും ഇന്റര്‍നെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലര്‍മാര്‍ക്ക് ഓണ്‍ലൈനായി പണം അയ്ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാട്സാപ്പ് വഴി പരിചയപ്പെടുകയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനു ശേഷം വാട്സാപ്പില്‍ ലഹരിമരുന്ന് കൈമാറുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ചു കൊടുക്കുകയും തുടര്‍ന്ന് ലഹരി വസ്തു കൈമാറ്റം ചെയ്യുകയുമാണ് പ്രതികളുടെ രീതി.

LEAVE A REPLY