ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മാ​ർ​ബ​ർ​ഗ് വൈ​റ​സ് രോ​ഗ​വ്യാ​പ​​നം

കുവൈത്ത് : മാ​ർ​ബ​ർ​ഗ് വൈ​റ​സ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ടാ​ൻ​സ​നി​യ, ഗി​നി എ​ന്നീ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​ ഒ​ഴി​വാ​ക്കാ​ൻ നിർദേശിച്ച് ​ കുവൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഗ​ൾ​ഫ് സെ​ന്റ​ർ ഫോ​ർ ഡി​സീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ളിന്റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ന​ട​പ​ടി. രോ​ഗ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം.ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലെ​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ​യും കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നും അ​ണു​ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രാ​ല​യം ശുപാർശ ചെ​യ്തു.

LEAVE A REPLY