ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. ചൈനയിലെ കുന്‍മിങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ബി.എം.ജെ. ഓപ്പണ്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറോ അതിലധികമോ മണിക്കൂറുകള്‍ ഉദാസീനരായി സമയം ചെലവഴിക്കുന്ന,ആര്‍ത്തവവിരാമം അടുത്തിരിക്കുന്ന സ്ത്രീകളിലാണ് ഈ സാധ്യത കൂടുതലെന്ന് പഠനം പറയുന്നു. പകല്‍സമയത്ത് കൂടുതല്‍ ഇരുന്നും കിടന്നും സമയം ചെലവഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ ഫൈബ്രോയ്ഡിനുള്ള സാധ്യത കൂടും. മുപ്പതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 6,623 പേരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഫൈബ്രോയ്ഡ് വളര്‍ച്ച ഉണ്ടാകുന്നതിനു അമിതവണ്ണത്തിനൊപ്പം ശരീരത്തിലെ ഈസ്ട്രജന്‍ നിലയിലെ ഏറ്റക്കുറച്ചിലും വിറ്റാമിന്‍ ഡി കുറയുന്നതുമൊക്കെ ബന്ധമുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY