‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു

US മെക്സിക്കോയിൽ ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആണ് ഈ സ്ഥാപനം സൗന്ദര്യ ചികിത്സ നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ ഉപയോഗിച്ചു എന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളിൽ ആളുടെ പേര് എഴുതിയിരുന്നില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതാവാം എച്ച്.ഐ.വി. ബാധയ്ക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുത്തിവെപ്പിലൂടെ സൗന്ദര്യ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾ അണുബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യു.എസ്. ആരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ഒരാളുടെ രക്തമെടുത്ത് അതിൽനിന്ന് പ്ലേറ്റ്ലെറ്റ് വേർതിരിച്ച് അയാളുടെ മുഖത്ത് കുത്തിവെക്കുന്ന സൗന്ദര്യ ചികിത്സയാണു വാംപയർ ഫേഷ്യൽ.

LEAVE A REPLY