മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്‌നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന്‌ പഠനം

മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്‌നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന്‌ പഠനം. വൈ ക്രോമസോമുകളുടെ കംപ്ലീറ്റ് സ്വീകൻസിങ്ങും 3rd ജനറേഷൻ സീക്വൻസിങ്‌ സാങ്കേതിക വിദ്യകളും ചേർന്ന്‌ ദഹനരോഗങ്ങളുടെ ഗവേഷണത്തിൽ പുതിയ പ്രതീക്ഷകളാണ്‌ നൽകുന്നതെന്ന്‌ ഇ-ഗാസ്‌ട്രോഎന്ററോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

മനുഷ്യരിലെ 46 ക്രോമസോമുകളിൽ ഏറ്റവും ചെറിയ ക്രോമസോമായ വൈ ക്രോമസോം അതിന്റെ സങ്കീർണ്ണമായ ആവർത്തന പാറ്റേൺ മൂലം പല നിഗൂഢതകളും ഒളിപ്പിക്കുന്ന ഒന്നാണ്‌. ഓൾഡ് ജനറേഷൻ സ്വീകൻസിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മനസ്സിലാക്കാൻ സാധിക്കാത്ത ഇതിലെ പല ഘടനാപരമായ വ്യതിയാനങ്ങളും 3rd ജനറേഷൻ സീക്വൻസിങ്‌ സാങ്കേതിക വിദ്യ വെളിപ്പെടുത്തുന്നു. ദഹനപ്രശ്‌ങ്ങൾ മാത്രമല്ല വന്ധ്യത, അർബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ പഠനത്തിലും വൈ ക്രോമസോം സ്വീകൻസിങ്‌ നിർണ്ണായകമായ വിവരങ്ങൾ നൽകുമെന്ന്‌ ശാസ്‌ത്രജ്ഞർ പറയുന്നു.

LEAVE A REPLY