ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ആര്‍ത്തവ വിരാമത്തോടെ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വായുമലിനീകരണം എന്നിവയും ഹൃദ്രോഗസാധ്യതയ്‌ക്ക് ആക്കംകൂട്ടുന്നതായി പഠനം പറയുന്നു. നാല്‍പ്പതുകളില്‍ എത്തുന്നതോടെ ഭാരം കൂടുക, മൂഡ് സ്വിങ്സ്, അമിതമായ വിയര്‍ക്കല്‍ തുടങ്ങിയ ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായും പഠനം വ്യക്തമാക്കുന്നു.

LEAVE A REPLY