നോട്ട് പ്രതിസന്ധി; 500 രൂപാ നോട്ടുകളുടെ അച്ചടി കൂട്ടുന്നു

    ന്യൂഡല്‍ഹി : 500-1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമം മറികടക്കാനായി പുതിയ 500 രൂപാ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുന്നു. പുതുതാറയി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 ന്റെ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

    ആര്‍.ബി.ഐയുടെയും സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള രാജ്യത്തെ നാല് പ്രസ്സുകളിലും രണ്ട് ഷിഫ്റ്റുകളായാണ് നിലവില്‍ നോട്ടുകളുടെ അച്ചടി പുരോഗമിച്ചിരുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

    LEAVE A REPLY