സൗദിയിൽ ഹജ്ജ് കർമത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു

റിയാദ്: സൗദിയിൽ ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് അധികൃതർ. പ്രവാസികളടക്കമുള്ള ആഭ്യന്തര തീ‌ർത്ഥാടകർ റംസാൻ പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്. ആദ്യമായി ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് റംസാൻ പത്ത് വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ അഞ്ച് വർഷം മുൻപ് വരെ ഹ‌ജ്ജ് കർമ്മം നിർവഹിച്ച സ്വദേശ തീർത്ഥാടകർക്കും പ്രവാസികൾക്കും ഈ സമയ പരിധി ബാധകമല്ല. ഇവർക്ക് റംസാൻ പത്തിന് ശേഷവും അപേക്ഷകൾ സമർപ്പിക്കാം. നുസുക് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

LEAVE A REPLY