ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അബ്ദു റസാഖിനെയാണ് സലാലക്കടുത്ത് അമല്‍ എന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖ്, പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാന്റെ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്തു വരുന്ന പ്രമുഖ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY