അബീർ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

ദോഹ: ഖത്തറിൽ അബീർ മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ചിൽ വിവിധ കമ്യൂണിറ്റികളുടെ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ഈ മാസം എല്ലാ വെള്ളിയാഴ്ചകളിലും ക്യാമ്പ് തുടരും. ബിപി മോണിറ്ററിംഗ്, ജിആർബിഎസ്, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകൾ സൗജന്യമാണ്. വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വരുംവർഷങ്ങളിലും സാമൂഹ്യ സേവന സംരംഭങ്ങൾ തുടരുമെന്ന് അബീർ മെഡിക്കൽ സെന്റർ ഗ്രൂപ്പ് മേധാവി പറഞ്ഞു.

LEAVE A REPLY