കുവൈറ്റിൽ പ്രവാസികൾക്ക് അനുവദിച്ച വിസയിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വൻ വര്‍ധനവ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എത്തിയ പ്രവാസികളുടെ എണ്ണത്തിൽ‍ വർദ്ധനവുണ്ടെന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഇമിഗ്രേഷൻ റിപ്പോർട്ടില്‍ പറയുന്നു. റിപോർട്ടുകൾ പ്രകാരം 2022 ലെ റെസിഡൻസി നിയമലംഘകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യത്ത് ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം താമസ നിയമ ലംഘകര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY