സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റെില്ലാതെ തന്നെ വാക്സിന്‍ നല്‍കുവാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗം ഭേതമാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY