ഭക്ഷ്യപൊടികൾ സ്വയം തയ്യാറാക്കുന്നതാണ് നല്ലത്; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം

ഭക്ഷ്യപ്പൊടി സ്വയം തയ്യാറാക്കുന്നതാണ് നല്ലതെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. മുളക്, മല്ലി, മഞ്ഞള്‍, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ചുവാങ്ങി കഴുകി വൃത്തിയാക്കി ഉണക്കി പൊടിക്കുന്നതാണ് നല്ലതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാഴാഴ്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തേണ്ട അധികൃതര്‍തന്നെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടത് വിപണിയില്‍ മായംചേര്‍ത്ത വസ്തുക്കള്‍ സുലഭമാണെന്ന് സമ്മതിക്കുന്നതാണെന്നും, ഇത് വകുപ്പിന്റെ പരാജയമാണെന്നും ഭൂരിഭാഗം ആളുകളും പ്രതികരിച്ചു. ഇതോടെ,പായ്ക്കറ്റ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണിതെന്നതരത്തിലുള്ള കമന്റുകള്‍ പോസ്റ്റ്‌റിനു കീഴില്‍ വ്യാപകമാവുകയാണ്.

LEAVE A REPLY