കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിലെ റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി.

റെസ്റ്റോറന്റുകളിലെ ഓരോ ടേബിളുകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉള്ള രീതിയിൽ സജ്ജീകരിക്കണം, ഓരോ ടേബിളുകളിലും പരമാവധി 7 പേർ മാത്രമേ ഇരിക്കാൻ പാടുള്ളു. കഫേകളിൽ ആണെങ്കിൽ ഒരു ടേബിളിൽ പരമാവധി 4 പേരിൽ കൂടുതൽ പാടില്ല. രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ച വരുത്തിയ 5 ഹോട്ടലുകൾ അടച്ചുപൂട്ടാൻ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ ഉത്തരവിട്ടിരുന്നു. ദുബായ് ഇക്കോണമി, ദുബായ് ടൂറിസം എന്നീ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

LEAVE A REPLY