കേരളത്തിലെ മരുന്ന് വില്പനയിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: കേരളത്തിലെ മരുന്ന് വില്പനയിൽ വൻ വർദ്ധനവ്. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം ഉയർന്ന് 12,500 കോടി രൂപയായി. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി കേരളം മാറി. പ്രമേഹം, ഹൃദ്രോഗം, ന്യൂറോ സൈക്യാട്രി, അസുഖങ്ങൾക്കുള്ള മരുന്നുകളും, വൈറ്റമിൻ മരുന്നുകളും കൂടുതലായി കഴിക്കുന്നത് മലയാളികളാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് കാലത്ത് മലയാളികളുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. 7500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. കൊവിഡിൽ ആന്റി-ബയോട്ടിക്, ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകളുടെ വിൽപന വൻതോതിൽ കുറഞ്ഞതാണ് ഇതിനു കാരണം.

LEAVE A REPLY