മീന്‍ കറിയില്‍ ഉലുവ ചേര്‍ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍

മീൻ കറിയിൽ ഉലുവ ചേർക്കുന്നതിന് പിന്നിൽ ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്. ഉലുവ ചൂടായ വെളിച്ചെണ്ണയിലേക്ക് കറിവേപ്പിലയും മറ്റ് മസാലകളും കൂടിയാകുമ്പോൾ നാടൻ മീൻ കറിയുടെ പ്രൗഢി കൂടും. മുളകിട്ട മീൻ കറി ചിലരിൽ ദഹനപ്രശനങ്ങൾ ഉണ്ടാക്കാനിടയാക്കും. അത് ഒഴിവാക്കാൻ മീൻ കറിയിലെ ഉലുവ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത് . ഉലുവ ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നതിനാൽ, കറി എളുപ്പത്തിൽ ദഹിക്കാനും സഹായിക്കും. മാത്രമല്ല, മീൻകറി ഒന്ന് രണ്ട് ദിവസം കേടുകൂടാതെ ഇരിക്കാനും കറിയിൽ ഉലുവ ചേർക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ. ഒമേഗ-3 ധാരാളമായുള്ള മത്സ്യത്തിലും ഉലുവയിലും വീക്കം തടയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോൾ സന്ധി വേദന, നീര്, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.