ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു

ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 109 പേരിൽ രാജ്യത്ത് ഒമിക്രോണിൻറെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തിൽ 36ഉം കർണാടകയിൽ 34ഉം ഗോവയിൽ 14ഉം മഹാരാഷ്ട്രയിൽ 9ഉം കേരളത്തിൽ 6ഉം രാജസ്ഥാനിൽ 4ഉം തമിഴ്നാട്ടിൽ 4ഉം തെലങ്കാനയിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകൾ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY