റിപ്പോര്‍ട്ടര്‍ ടി.വിയിലെ പോലീസ് അതിക്രമം: വിമര്‍ശിച്ച് പിണറായി വിജയന്‍

റിപ്പോര്‍ട്ടര്‍ ടി.വിയിലെ പോലീസ് അതിക്രമത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ചാനല്‍ ആസ്ഥാനത്ത് കടന്നുകയറി വാര്‍ത്താ സംപ്രേക്ഷണം തടസ്സപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ടര്‍ ടി.വിയുടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഓഫീസിലാണ് പോലീസ് ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ഒന്നര മണിക്കൂറോളം ഓഫീസ് കെട്ടിടത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സഹിതം പകര്‍ത്തിയാണ് പോലീസ് സംഘം മടങ്ങിയത്.