സൗദിയിൽ ലെവി അടക്കുന്നത് ഒരു വർഷത്തേക്ക് നീട്ടി

റിയാദ്: സൗദി അറേബ്യയിലെ വിദേശതൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസായ ‘ലെവി’ അടക്കുന്നതിന് ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് ഒരു വര്‍ഷത്തേക്ക് നീട്ടി. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥന്‍ ഉള്‍പ്പെടെ ആകെ ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി അടക്കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് ഇളവ് നല്‍കിയിരുന്നു. 2020 ഏപ്രില്‍ ഏഴിനാണ് ഇത് സംബന്ധിച്ച ആദ്യ തീരുമാനം നിലവില്‍വന്നത്. ഇളവിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടി ആനുകൂല്യം നീട്ടിയിരിക്കുന്നത്.

LEAVE A REPLY