കോവിഷീൽഡ്‌ അംഗീകൃത വാക്‌സിൻ ആണ്, ഇന്ത്യയുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനം- ബ്രിട്ടൻ

കോവിഷീൽഡ്‌ അംഗീകൃത വാക്സിൻ ആണെന്നും ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി. കോവിൻ ആപ്പ് വഴി വാക്സിൻ സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ സംഘവുമായി ബ്രിട്ടീഷ് അധികൃതർ പ്രശ്‌നം പരിഹരിക്കുന്നതിനായി ബന്ധപ്പെടുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ “വാക്സിൻ എടുക്കാത്തവർ” ആയി പരിഗണിക്കുന്നത് തുടരും, കൂടാതെ, പുറപ്പെടുന്നതിനു മുൻപ് ആർടി-പിസിആർ ടെസ്റ്റ്, എത്തിച്ചേർന്നതിന് ശേഷം രണ്ടാം ദിവസവും, എട്ടാം ദിവസവും കൂടുമ്പോൾ ആർടി-പിസിആർ ടെസ്റ്റുകൾ, എത്തിയതിനു ശേഷം 10 ദിവസത്തെ ക്വാറന്റൈൻ എന്നിവ നിർബന്ധമാണ്.

ഒക്ടോബര്‍ നാലിന് യുകെയുടെ പുതിയ യാത്രാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രാജ്യങ്ങളെ ചുവപ്പ്, ആംബര്‍, പച്ച പട്ടികയിലാണ് യുകെ തരംതിരിച്ചിരുന്നത്. പുതിയ നിയമങ്ങളനുസരിച്ച് ഇതിൽ മാറ്റം വരുത്തിയ യുകെ ‘ചുവപ്പ്’ എന്ന ഒറ്റ പട്ടിക മാത്രമായി ചുരുക്കി. ഇന്ത്യ നിലവില്‍ ആംബര്‍ പട്ടികയിലാണ്.

LEAVE A REPLY