ബ്രഹ്മപുരത്ത് തീ വെച്ചതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി: വിവാദമായ ബ്രഹ്‌മപുരം തീപിടുത്തത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ബ്രഹ്‌മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാസവിഘടന പ്രക്രീയയാകാം തീപിടുത്തത്തിലേയ്ക്ക് നയിച്ചത്. തീകെടുത്താനുള്ള അടിയന്തിര സാഹചര്യങ്ങളില്ലാതിരുന്നത് സാഹചര്യം സങ്കീര്‍ണമാക്കി. വൈകിട്ട് 3.58നാണ് തീപിടുത്തമുണ്ടായത്. മാലിന്യകൂമ്പാരത്തിന്റെ ഒരുഭാഗത്ത് തീപിടിക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. പലഭാഗങ്ങളില്‍ തീപിടിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചു.

LEAVE A REPLY