സോളാര്‍ കേസ്: സരിതയ്ക്കും ബിജുവിനും മൂന്നുവര്‍ഷം തടവുശിക്ഷ

കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ്. നായര്‍ക്കും മൂന്നു വര്‍ഷം വീധം തടവുശിക്ഷ. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍ കുറ്റക്കാരെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.

അതേസമയം, നടി ശാലുമേനോനെ കുറ്റക്കാരിയല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. ശാലുവിന്റെ അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനെയും വെറുതെ വിട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ സജാദ് എന്നയാളെ വഞ്ചിച്ച് പണം തട്ടിയ കേസിലാണ് സരിതയും ബിജുവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY