പാകിസ്താന്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചോടി ; വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമണത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഷളായിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളില്‍ ഗുരുതര ആരോപണവുമായി പാകിസ്താന്‍. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണത്തിന് ശ്രമിച്ചതായും ഇത് മനസ്സിലാക്കി പാകിസ്താന്‍ തിരിച്ചടിച്ചതോടെ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് തിരിച്ചുപറന്നതായും പാക് കരസേനയാണ് ആരോപിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നതെന്നും പാകിസ്താന്‍ ഇത് തിരിച്ചടിഞ്ഞ് തിരിച്ചടി നല്‍കിയെന്നും കരസേനാ മേധാവി മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തിരിച്ചുപോകലില്‍ പാക് മേഖലയായ ബാലാകോട്ടില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. പക്ഷേ ആളപായമൊന്നും ഉണ്ടായില്ലെന്നും പാകിസ്താന്‍ ആരോപിക്കുന്നു. അതേസമയം പാകിസ്താന്റെ ആരോപണത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യാ-പാക് ബന്ധം വഷളായത്.

പാകിസ്താന്‍ പിന്തുണയ്ക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇതേ തുടര്‍ന്ന് ശക്തമായ തിരിച്ചടി ഇന്ത്യന്‍ ഭാഗത്ത് നിന്നും പാകിസ്താന്‍ പ്രതീക്ഷിക്കുന്നുണ്ട്. മുസാഫറാബാദില്‍ നിന്നുള്ള ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചു. സമയത്ത് തന്നെ പാക് വ്യോമസേനയില്‍ നിന്നും തിരിച്ചടി ഉണ്ടായതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ ബാല്‍ക്കോട്ടില്‍ വര്‍ഷിച്ച ശേഷം തിരിച്ചോടി. ഒരു തരത്തിലുള്ള നാശനഷ്ടവും ഉണ്ടായില്ല എന്നായിരുന്നു പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലേഷന്‍ ഡയറക്ടര്‍ ജനറലായ ആസിഫ് ഗഫൂറിന്റെ ട്വീറ്റ്.

LEAVE A REPLY