മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. കേരളത്തെ വിമര്‍ശിച്ച കോടതി, പ്രശ്‌നങ്ങള്‍ കേരളവും തമിഴ്‌നാടും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെങ്കില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

    വിഷയത്തില്‍ കേരളവും മേല്‍നോട്ട സമിതിയുമായി ആലോചിക്കാമെന്ന് തമിഴ്‌നാട് കോടതിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേയ്ക്ക് മാറ്റി.

    ഇന്ന് രാവിലെ ഏഴുമണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന് തമിഴ്‌നാട് കോടതിയില്‍ അറിയിച്ചു. മുല്ലപ്പെരിയാറിന് സമീപം ആളുകള്‍ ഭീതിയോടെ കഴിയുകയാണ്. 139 അടിയായി അണക്കെട്ടിന്റെ ജലനിരപ്പ് നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കി. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോടതി മുന്നറിയിപ്പുനല്‍കി.

    LEAVE A REPLY