കാവ്യാമാധവന്‍ അഭിനയം നിര്‍ത്തിയേക്കും; ശ്രദ്ധ കുടുംബ ജീവിതത്തിന്; തന്റെ ഭാര്യ സ്‌ക്രീനില്‍ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലെന്ന് ദിലീപ്

ദിലീപുമായുള്ള വിവാഹത്തിനു ശേഷം നടി കാവ്യ മാധവന്‍ അഭിനയം നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നതു കാണുമ്പോള്‍ അത് അഭിനയമാണെങ്കിലും കണ്ടിരിക്കാന്‍ താത്പര്യമില്ലെന്ന് ദിലീപ് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്നതാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തുന്നത്.

അതോടൊപ്പം വിവാഹശേഷം കുടുംബിനിയായി ജീവിക്കാനാണ് താത്പര്യമെന്ന് കാവ്യയും ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹശേഷം മകള്‍ മീനാക്ഷിയും ഒത്ത് ദിലീപും കാവ്യയും ദുബായിലേയ്ക്ക് പോയിരിക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം നായികയായി തിളങ്ങളി നിന്നിരുന്ന സമയത്തായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും പ്രണയ വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു ദിലീപുമായി വേര്‍പിരിഞ്ഞ ശേഷമാണ് അഭിനയ ജീവിതത്തിലേയ്ക്ക് തിരികെ വന്നിരിക്കുന്നത് എന്നതും വിവാഹശേഷം കാവ്യയുടെ അഭിനയ ജീവിതം സംബന്ധത്തിച്ച റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തുന്നു.

LEAVE A REPLY