ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മരിച്ചവർ ആകെ 64 പേർ, അതിൽ 48 മരണം വുഹാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 20400 ആയി.
ഹോങ്കോങ്ങിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച ആദ്യ മരണം ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം വുഹാൻ സന്ദർശിച്ച 39 വയസുകാരനാണ് വൈറസ് ബാധയിൽ മരിച്ചത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണം ആണ് ഇത്.




















