ഫോട്ടോ സ്റ്റാറ്റും ഗ്ലിറ്റര്‍ പെന്നും: 2000ന്റെ വ്യാജന്‍ വന്ന വഴി

ബംഗളൂരു: 2000 രൂപയുടെ വ്യാജനോട്ടുകളുമായി ബംഗളൂരുവില്‍ പിടിയിലായ ചെറുപ്പക്കാര്‍ പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുയാണ്. ഫോട്ടോ സ്റ്റാറ്റ് മെഷീനും ഗ്ലിറ്റര്‍ പെന്നും ഉപയോഗിച്ചാണ് സംഘം നോട്ടുകള്‍ നിര്‍മ്മിച്ചതെന്നതാണ് പോലീസിനെ ഞെട്ടിച്ചത്.
ശശാങ്ക്, മധുകുമാര്‍, കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇവര്‍ വ്യാജനോട്ടുകള്‍ നിര്‍മ്മിചചു തുടങ്ങിയത്. സുഹൃത്തിന്റെ കടയിലെ ഫോട്ടോകോപ്പി മെഷീന്‍ ഉപയോഗിച്ച് 2000രൂപയുടെ കോപ്പി എടുത്തായിരുന്നു തുടക്കം.
പിന്നീട് അത് കൃത്യസൈസില്‍ വെട്ടിയെടുത്തു. 2000ത്തിന് പച്ചനിറത്തിലുള്ള തിളക്കം നല്‍കാന്‍ ഗ്ലിറ്റര്‍ പെന്നുകള്‍ ഉപയോഗിച്ചു, പോലീസ് വ്യക്തമാക്കി. കിരണ്‍കുമാറും, നാഗരാജും മറ്റുള്ളവരെ പദ്ധതി നടപ്പിലാക്കാന്‍ സഹായിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ നോട്ടുകള്‍ കണ്ട് ഒരു കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവര്‍ നല്‍കിയ എട്ട് വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ വിതരണം ചെയ്ത 25 നോട്ടുകളും പിടിച്ചെടുക്കും.’ പൊലീസ് അറിയിച്ചു.

സാധാരണക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ നോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് പോലീസും സമ്മതിക്കുന്നു. കൂടുതല്‍ നോട്ടുകള്‍ പ്രതികള്‍ വിതരണം ചെയ്തിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY