അന്ന ബെൻ കപ്പേളയിൽ

അന്ന ബെൻ നായികയാവുന്ന കപ്പേള എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് കപ്പേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്. നടനും ദേശീയ പുരസ്‌കാര ജേതാവും ആയ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ ചേർന്നാണ്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാന്നറിൽ വിഷ്ണു വേണു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ ഗാന രചനയ്ക് സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY