വിജയ് ചിത്രം മാസ്റ്റർ ജനുവരി 29 മുതൽ ആമസോൺ പ്രൈമിൽ

വിജയ് ചിത്രമായ മാസ്റ്റർ ജനുവരി 29 മുതൽ ആമസോൺ പ്രൈമിൽ ആസ്വദിക്കാം. വിജയ്, വിജയ് സേതുപതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ജനുവരി 13 നാണ് തീയേറ്ററുകളിലെത്തിയത്. വിജയ്‌യുടെ മാസ്റ്റർ സിനിമയെ ആരാധകർ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്.

തിയേറ്ററുകളിൽ എത്തി 17 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ 220 കോടി പിന്നിട്ടുകഴിഞ്ഞു. തിയേറ്ററുകളിൽ മികച്ച കളക്ഷൻ തുടരുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. ഇത് തിയേറ്ററുകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

LEAVE A REPLY